SPiCE
 

Kozhikodinte Charithram


History Of Kozhikode by K. Balakrishna Kurup
Mathrubhumi Books Kozhikode
Pages: 200 Price: INR 95.00
HOW TO BUY THIS BOOK

ഭാര്യയുമായി ഓരോരുത്തരും സഹവസിക്കുന്നത് ഊഴമനുസരിച്ചായിരിക്കും. ഒരാള്‍ എത്ര നാള്‍ പൊതുഭാര്യയുമായി പാര്‍ക്കുന്നുവോ അത്രയും കാലത്തേക്ക് ഭാര്യയുടെ സംരക്ഷണ ചെലവുകള്‍ അയാള്‍ വഹിക്കും. ഭാര്യ ഗര്‍ഭവതിയായാല്‍ ആരാണ് കുഞ്ഞിന്റെ അച്‌ഛനെന്ന് ഭാര്യ നിശ്‌ചയിച്ച് അറിയിക്കും.
‘കുറ്റവാളികളായ നായര്‍ സ്‌ത്രീകളെ അറബികള്‍ക്കും മറ്റും വില്ക്കുകയായിരുന്നു പതിവ്. ജലപരീക്‌ഷ, അഗ്‌നിപരീക്‌ഷ, വിഷപരീക്ഷ തുടങ്ങിയ ഉഗ്രപരീക്‌ഷകളാണ് നടത്തിയിരുന്നത്‌. മുതലയുള്ള കയത്തിലോ, കുളത്തിലോ നീന്താന്‍ വിട്ട പ്രതി അപകടം കൂടാതെ രക്ഷപ്പെട്ടാല്‍ കുറ്റവിമുക്‌തനാക്കു ന്ന ഏര്‍പ്പാടാണ് ജലപരീക്‌ഷ.‘ ഏതു നാട്ടിലാണ് ഇങ്ങനെയൊക്കെ നടക്കുന്നത് എന്നാലോചിച്ച് അതിശയിക്കേണ്ട. നടന്നത് നമ്മുടെ കോഴിക്കോടു തന്നെ. കോഴിക്കോട് എങ്ങനെ ഇന്നത്തെ കോഴിക്കോട് ആയി എന്ന് വിശദമാക്കുന്ന ഒരു പുസ്‌തകം. മലബാര്‍ വിശേഷം, ജീവിതരീതി, മെസൂറിയന്‍ ആക്രമണം, ബ്രിട്ടീഷ് ഭരണം തുടങ്ങിയവയെ കുറിച്ചെല്ലാം വസ്‌തുനിഷ്‌ഠമായി ഇതില്‍ വിവരിക്കുന്നു.
History Of Kozhikode by K. Balakrishna Kurup
History Of Kozhikode
History Of Kozhikode
COPYRIGHTED MATERIAL
RELATED PAGES
»
Other History Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger