Pirannal Virunnu

DC Books, Kottayam
Pages: 136 Price: INR 60.00
HOW TO BUY THIS BOOK
കഴിഞ്ഞ വര്‍ഷം നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് ഹാരോള്‍ഡ് പിന്റര്‍ എന്ന ഇംഗ്ലീഷ് നാടകകൃത്ത് ‘മലയാളിയായത്.’ എന്തും ഏറ്റെടുക്കാന്‍ സമര്‍ഥരായ നമ്മുടെ കോളമെഴുത്തു കേസരികള്‍ പിന്ററേയും വട്ടം പിടിച്ചു. പിന്ററുടെ ഒരു വരി പോലും വായിച്ചിട്ടില്ലെങ്കിലും ദാ വരുന്നു മലവെള്ളം പോലെ പഠനങ്ങള്‍! നമ്മുടെ വായന തന്നെ പൂട്ടിക്കളയുന്ന ചരക്കുകള്‍! അന്നു പിന്ററെ ‘വെറുത്തു പോയവര്‍ക്ക് ’ യഥാര്‍ഥ പിന്ററെ തിരിച്ചറിയാന്‍ ഇതാ ഒരു പുസ്തകം: പിറന്നാള്‍ വിരുന്ന്.
മികച്ച ഇംഗ്ലീഷ് അദ്ധ്യാപകനായ, ഒന്നാന്തരമായി മലയാളം കൈകാര്യം ചെയ്യുന്ന പ്രഫ. ടി ആര്‍ എസ് അയ്യര്‍ വിവര്‍ത്തനം ചെയ്ത പിറന്നാള്‍ വിരുന്ന് പിന്ററുടെ ഏറ്റവും പ്രശസ്തമായ നാടകമാണ്. അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ലളിതവും സമഗ്രവുമായ ഒരു ആമുഖലേഖനവുമുണ്ട് ഇതില്‍. കോളമെഴുത്തു നിരൂപകരുടെ ശല്യം കൂടാതെ പിന്ററെ മലയാളത്തില്‍ വായിക്കാന്‍ ഒരു സുവര്‍ണാവസരം.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Other Plays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME