SPiCE
 

Narayanaguru

NarayanaguruAnthology compiled and edited by P K Balakrishnan
DC Books, Kottayam
Pages: 358 Price: INR 150
HOW TO BUY THIS BOOK

‘തുറന്ന മനസും പഠനതാത്‌പര്യവുമുള്ള ഈഴവേതരനായ ഒരു സാമൂഹ്യശാസ്‌ത്രവിദ്യാര്‍ഥിക്കു പോലും താത്‌പര്യമുള്ളവാക്കുന്ന രീതിയിലല്ല ഇന്ന് ‘ശ്രീനാരായണീയസാഹിത്യ’ത്തിന്റെ പോക്ക്. ജീവചരിത്രമെഴുതുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ഭാഷ പോലും സ്വാമിയെ പറ്റിയായാല്‍ ഗുരുനിന്ദയാകുമെന്നതാണ് നില. സ്വാമിയെ പറ്റിയുള്ള പുസ്‌തകങ്ങളിലെ അന്തരീക്ഷം അദ്‌ദേഹത്തെപ്പറ്റി ജന്മഗത്യാ ഭക്‌തിയില്ലാത്തവര്‍ക്ക് ആ വിഷയത്തിലുണ്ടാകാവുന്ന പഠനതാത്‌പര്യത്തെ പാടേ നിരോധിക്കുന്ന രീതിയില്‍ ഉള്ളതാണ്. ഇങ്ങനെ ഒരു ധാരണ സജീവമായി മനസില്‍ നിലനിറുത്തിക്കൊണ്ടാണ് ഈ ‘നാരായണഗുരുസമാഹാരഗ്രന്ഥം’ ഞാന്‍ സംവിധാനം ചെയ്‌തത്. പുസ്‌തകവായനയില്‍ താത്‌പര്യമുള്ള ഏതു കേരളീയനും ഈ പുസ്‌തകം ഒന്നു വായിച്ചുനോക്കുമെന്നു വെച്ചാല്‍ വിശേഷണപദങ്ങളും ഭക്‌തിപ്രകര്‍ഷവും അയാളെ വിരട്ടിയോടിക്കരുതെന്ന ഓര്‍മ എപ്പോഴും ഉണ്ടായിരുന്നു.’ ആമുഖത്തില്‍ പി.കെ ബാലകൃഷ്‌ണന്‍.
നാരായണഗുരുവിനെ കുറിച്ചുള്ള സമാഹാരഗ്രന്ഥം.
ഇതില്‍ 1818 മുതല്‍ 1925 വരെയുള്ള കേരളീയ സാമൂഹിക ചരിത്രം, ഗുരുവിനെ കുറിച്ചുള്ള സ്‌മരണകള്‍, ഗുരു എഴുതിയ കവിതകള്‍, കത്തുകള്‍, ലേഖനങ്ങള്‍, ഗുരുവുമായി നടത്തിയ സംഭാഷണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ടി.കെ മാ‍ധവന്‍, കുമാരനാശാന്‍, സി.കേശവന്‍, സി.വി. കുഞ്ഞുരാമന്‍, ഡോ.പി പല്‌പു തുടങ്ങിയ പ്രതിഭകളുടെ ലേഖനങ്ങള്‍.
Anthology compiled and edited by P K Balakrishnan
Collection of essays on Sreenarayanaguru
essays on Sreenarayanaguru
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» P K Balakrishnan
» Other Collections

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger