SPiCE
 

Padmarajante Priyapetta Thirakkathakal

Padmarajante  ThirakkathakalCollection of Screenplays by noted film director P. Padmarajan
DC Books, Kottayam
Pages: 502 Price: INR 180
HOW TO BUY THIS BOOK

“മേനിപറച്ചിലുകള്‍ക്കും വീരവാദം മുഴക്കലുകള്‍ക്കും അവസാനമില്ലെങ്കിലും മലയാള സിനിമയുടെ ഇന്നത്തെ പൊതുവായ അവസ്ഥ ഇന്നലത്തേതിനേക്കാള്‍ ശോചനീയമാണ്. മെലോഡ്രാമയും സെന്റിമെന്റലിസവും പിന്നെ പേരെടുത്തു പറഞ്ഞാല്‍ അവസാനിക്കാത്ത മുമ്പില്ലാത്ത പല ഒട്ടനവധി കോലാഹലങ്ങളും നമ്മുടെ സിനിമയില്‍ ഇന്ന് പണ്ടത്തെക്കാളേറെ ഊര്‍ജ്ജിതപ്പെട്ടു നില്‍ക്കുന്നുണ്ട് എന്നതാണ് വസ്തുത. അല്പമെങ്കിലും വിവരമുള്ള സിനിമാപ്രേക്ഷകനെ വമ്പിച്ച പ്രദര്‍ശന വിജയങ്ങള്‍ നേടിയ നമ്മുടെ ‘ജൂബിലിച്ചിത്ര’ങ്ങളുടെ പട്ടിക ലജ്ജിപ്പിക്കാതെയിരിക്കില്ല... വല്ലപ്പോഴുമോരോ തെളിച്ചങ്ങള്‍- ഇതാണു നമ്മുടെ സ്ഥായിയായ അവസ്ഥയെന്ന് വസ്തുതകളെ വസ്തുതകളായിത്തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ പറഞ്ഞു പോകും.”

പ്രയാണത്തിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി, ജനയുഗത്തിന്റെ പത്രാധിപര്‍ കാമ്പിശേരി കരുണാകരന് പദ്മരാജന്‍ എഴുതിയ കത്തില്‍ നിന്നുള്ള ഭാഗമാണിത്. മലയാള സിനിമ ഇപ്പോഴും നില്‍ക്കുന്നത് അവിടെത്തന്നെയാണല്ലോ എന്ന് നമുക്ക് അമ്പരപ്പോടെ ഓര്‍ക്കാം.

പ്രയാണം, അരപ്പട്ട കെട്ടിയ ഗ്രാ‍മത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്, ഇടവേള എന്നീ ചിത്രങ്ങളുടെ തിരക്കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പ്രയാണത്തില്‍ നിന്നുള്ള ഭാഗമാണ് ഇവിടെ:
Padmarajante Priyapetta Thirakkathakal
 Collection of Screenplays by noted film director P. Padmarajan
 Collection of Screenplays by P. Padmarajan
COPYRIGHTED MATERIAL/ Courtesy : DC Books

RELATED PAGES
» Aparan Screenplay by Padmarajan
» Avalute Katha Collection of stories
» Padmarajante Thirakathakal
» Padmarajan Remembered
» Cinema Books, Screenplays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger