Namaskaram Namaskarame!

Mathrubhumi Books Kozhikode
Pages: 95 Price: INR 50.00
HOW TO BUY THIS BOOK
മനോഹരമായ തലമുടി ഉണ്ടായിരുന്ന ഇന്ദിര. കാല്‍വണ്ണയോളമെത്തുന്ന കറുത്ത് ഇടതൂര്‍ന്ന തലമുടി. ഒരു ദിവസം നോക്കുമ്പോഴുണ്ട്, മുടി ബോബ് ചെയ്‌തിരിക്കുന്നു. ''Madam, why did you bob your hair?'' മെല്ലെ ഒന്ന് ചിരിച്ച് പിന്‍കഴുത്തില്‍ തൊട്ടു കൊണ്ടവര്‍ പറഞ്ഞു: ''you know, I had pain here''. ഇത് ഇന്ദിരാ ഗാന്ധിയും പ്രശസ്‌ത പത്രപ്രവര്‍ത്തകനായിരുന്ന നരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ്.
മരണം തെരഞ്ഞെടുത്ത പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓര്‍മകള്‍. ഇതാണ് മങ്ങാട് രത്‌നാകരന്റെ നമസ്‌കാരം നമസ്‌കാരമേ എന്ന പുസ്‌തകം. ഇതില്‍ ജോണ്‍ ഏബ്രാഹം, ബഷീര്‍, ഒ.വി വിജയന്‍, വി.കെ.എന്‍, അബു തുടങ്ങിയവര്‍ കടന്നു വരുന്നു. കൂടാതെ സഹപ്രവര്‍ത്തകരായിരുന്ന കെ. ജയചന്ദ്രന്‍, നരേന്ദ്രന്‍, സുരേഷ് പട്ടാലി തുടങ്ങിയവരും. ഓര്‍മകളിലൂടെ ചരിത്രത്തെ തൊടുകയും മറവിയെ പിന്നിലേക്ക് അകറ്റുകയും ചെയ്യുന്ന രചനകള്‍.



COPYRIGHTED MATERIAL
RELATED PAGES
» Memoirs
» John Abraham
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME