Theekkunikkavithakal

Collection of poems by Pavithran Theekkuni
DC Books, Kottayam
Pages: 175 Price: INR 85
HOW TO BUY THIS BOOK
വള്ളിപൊട്ടിയ ചെരുപ്പ്.
നനഞ്ഞ മഞ്ഞ റിബണ്‍.
കയലും സിബ്ബും പറിഞ്ഞ
പുസ്‌തക സഞ്ചി.
കീറി, ചളിപുരണ്ട
നീല യൂണിഫോം.
ഏറ്റവും പിന്നിലായി
പാദസരത്തിന്റെ
ഒരു കുഞ്ഞല്ലി.
സങ്കടത്തോടെ,
സന്ധ്യയ്‌ക്കാണ്
എല്ലാവരും
പടികയറി വന്നത്....?
ജീവിതത്തിന്റെ നേര്‍കാഴ്‌ചകളാണ് പവിത്രന്റെ കവിതകള്‍. മനുഷ്യന്റെ വേദനകളും, വിഷമങ്ങളും, വിഹ്വലതകളുമൊക്കെ അതില്‍ പ്രതിഫലിക്കുന്നു. അതു കൊണ്ടു തന്നെ ഒട്ടും ദുര്‍ഗ്രഹമല്ല തീക്കുനിക്കവിതകള്‍. മുറിവുകളുടെ വസന്തം, രക്‌തകാണ്ഡം, ഭൂപടങ്ങളില്‍ ചോര പെയ്യുന്നു, കത്തുന്ന പച്ച മരങ്ങള്‍ക്കിടയില്‍, വീട്ടിലേക്കുള്ള വഴികള്‍, മഴക്കൂട്, ആളുമാറിപ്പോയൊരാള്‍ എന്നീ ഏഴു സമാഹാരങ്ങളില്‍ നിന്നു തെരെഞ്ഞെടുത്തവയും ഏതാനും പുതിയ കവിതകളും.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Other Poems
2.Pavithran Theekkuni
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME