Kavyakala Kumaranasaniloode

DC Books, Kottayam
Pages: 278 Price: INR 120
HOW TO BUY THIS BOOK
ഏറെക്കാലമായി കിട്ടാനില്ലാതിരുന്ന ഒരു അപൂര്‍വ ഗ്രന്ഥത്തിന്റെ പുതിയ പതിപ്പാണിത്. കുമാരനാശാന്റെ കൃതികളെക്കുറിച്ച് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച പുസ്തകം ഇതു തന്നെയായിരിക്കും. കാവ്യകല കുമാരനാശാനിലൂടെ എന്ന ഈ പുസ്തകം എന്താണെന്ന് പി കെ ബാലകൃഷ്ണന്‍ തന്നെ ഇങ്ങനെ വിവരിക്കുന്നു:
“എന്തെങ്കിലുമൊക്കെ എഴുതി പ്രസിദ്ധീകരിക്കുന്ന പതിവ് മുന്‍പുള്ള എനിക്ക്, ഒരു പുസ്തകമെഴുതണമെന്ന ആഗ്രഹം ജീവല്‍പ്രാധാന്യമുള്ള അസാധ്യകൃത്യം പോലെ തോന്നുക - ശരീരവും മനസും ഒരുപോലെ വിവശമായിരുന്ന ഒരു നേരത്ത് ശാഠ്യബുദ്‌ധിയോടെ ഈ ആഗ്രഹത്തില്‍ അള്ളിപ്പിടിച്ച് വര്‍ത്തിക്കുക - അസുഖങ്ങള്‍ അല്പം ശമിച്ച്, നിത്യജീവിതകൃത്യങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനിടയില്‍ ഒരു വിധത്തില്‍ വരഞ്ഞു തീര്‍ക്കുക - ജീവിതത്തില്‍ മറക്കാനാവാത്ത സ്വകാര്യസ്മരണകളുടെ വനാന്തരമാണ് എനിക്കിതൊക്കെ.
... കുമാരനാശാന്റെ ജീവിതത്തെയും സാഹിത്യത്തെയും പറ്റി സമഗ്രമായ ഒരു പുസ്തകമെഴുതുക എന്റെ ലക്ഷ്യമായിരുന്നില്ല. കാവ്യകലയുടെ അടിസ്ഥാനഭാവങ്ങളും തത്വങ്ങളുമാണ് ഇവിടെ എന്റെ വിചാരങ്ങള്‍ക്കടിസ്ഥാനം. ഭാവവൈവിധ്യമുള്ള ഒരു മാതൃകയെ കേന്ദ്രീകരിച്ച് പഠിക്കുന്നതിലൂടെ കാവ്യകലാ തത്വങ്ങള്‍ പരോക്ഷമായി ഉപന്യസിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തിയിട്ടുള്ളത്...”



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Other Essays
2. P K Balakrishnan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME