Marubhoomiyude Athmakatha
Travelogue by V Muzafar Ahamad
Current Books Thrissur, Thrissur.
Pages: 156 Price: INR 80
HOW TO BUY THIS BOOK
പൊടുന്നനേ കാര്‍ മണല്‍ച്ചുഴിയിലകപ്പെട്ടു. കാറൊന്ന് വളഞ്ഞു പുളഞ്ഞു. പിന്നെ മണല്‍ച്ചുഴിയില്‍ കിടന്ന് കറങ്ങി. തുടര്‍ന്ന് നിശ്‌ചലമായി. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് മണല്‍ക്കാറ്റ് നിമിഷനേരം കൊണ്ട് എന്തു മാത്രം ശക്‍തിപ്പെട്ടിരിക്കുന്നു എന്ന് മനസിലായത്. നാലു ഭാഗത്തു നിന്നും മണല്‍ ചീറിയടിക്കുകയാണ്. ചരല്‍ വാരി എറിയും മട്ടിലുള്ള മഴ പോലെ. മൂക്കിലൂടെയും വായിലൂടെയും ചെവിയിലൂടെയും മണല്‍ ശരീരത്തിനകത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു.
സൌദി അറേബ്യയിലെ മക്ക, മദീന, അല്‍ജൌഫ്, അല്‍നഫൂദ്, സക്കാക, ദോമ തുടങ്ങിയ പ്രസിദ്ധമായ മരുപ്രദേശങ്ങളിലൂടെ പത്രപ്രവര്‍ത്തകനായ മുസഫര്‍ നടത്തിയ യാത്രാനുഭവങ്ങളുടെ വിവരണം. മരുഭൂമിയുടെ തികച്ചും അപരിചിതമായ മുഖം അടുത്തറിയാനുളള അവസരമാണ് ഈ പുസ്‌തകം.
COPYRIGHTED MATERIAL
RELATED PAGES
» Other Travel Books
2 Comments:
I have read this book. Very good naration
മരുഭൂമിയെ യഥാതഥം അനുഭവിപ്പിക്കുന്ന പുസ്തകം. യാത്രാ വിവരണത്തിന് പുതിയ മാനം നല്‍കുന്നതാണ് മുസഫറിന്‍റെ പുരസ്തകം. മാതൃഭൂമിയില്‍ യാത്രാ വിവരണം വരുന്പോഴേ ഇത് ശ്രദ്ധിച്ചിരുന്നു. പുസ്തക രൂപത്തില്‍ ഇത് വായനക്കാരന് മുതല്‍ക്കൂട്ടാകും.
വേറിട്ട അനുഭവങ്ങളാണ് ഈ യാത്രയേയും പുസ്തകത്തേയും സന്പന്നമാക്കുന്നത്.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME