Daivame Kaithozham

Collection of Poems by Panthalam Keralavarma
DC Books, Kottayam, Kerala
Pages: 85 Price: INR 33.00
HOW TO BUY THIS BOOK
പന്തളം കേരള വര്‍മയുടെ ബാലകവിതകള്‍ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമാണ്. കേരളത്തിലെ വിദ്യാലയങ്ങളിലെ പ്രാര്‍ഥനാഗാനമായിരുന്ന ‘ദൈവമേ കൈതൊഴാം‘ അടക്കം അമ്പത്തിയൊന്നു കവിതകള്‍.
കളിയും കാര്യവും
പഠിക്കുമ്പോള്‍ പഠിക്കേണം
കളിക്കുമ്പോള്‍ കളിക്കണം
കാര്യത്തില്‍ക്കളി പാടില്ലാ
കളിയെക്കാര്യമാക്കൊലാ
ചെയ്യുന്നതെല്ലാം നല്ലോണം
ചെയ്യണം കഴിയുന്ന പോല്‍
പപ്പാതി ചെയ്‌തിടും കാര്യം
നല്പായിട്ടു വരാത്തതാം
ഒരിക്കലൊന്നേ ചെയ്യാവൂ
ശരിയായതു ചെയ്യണം;
വരികില്ലിതിനേക്കാളും
വരമായൊരു നിശ്ചയം
RELATED PAGES
» Young World
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME