SPiCE
 

Vakkukal

Vakkukal, Novel by E Santhosh Kumar
Novel by E Santhosh Kumar
Current Books Thrissur, Thrissur
Pages: 93 Price: INR 50.00
HOW TO BUY THIS BOOK

ഇ. സന്തോഷ് കുമാര്‍ തന്റെ ‘വാക്കുകള്‍’ എന്ന ചെറു നോവലിലൂടെ അവതരിപ്പിക്കുന്നത്, മറ്റുള്ളവര്‍ക്ക് ശബ്ദം കടം കൊടുത്തു ജീവിക്കുന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തീരെ പ്രതീക്ഷിക്കാത്ത ഒരു സന്ദര്‍ഭത്തില്‍ തന്നെ താനാക്കുന്ന ആ സിദ്ധി കൈമോശം വന്നതായി കണ്ടെത്തുന്നതിന്റെയും ആ സംഭവത്തെത്തുടര്‍ന്ന് അവള്‍ ഓര്‍മയിലൂടെ നടത്തുന്ന മടക്കയാത്രയുടെയും കഥയാണ്.

ഈ നോവല്‍ മൌനത്തേക്കുറിച്ചുള്ള നീണ്ടൊരു അനുധ്യാനമാണ്. അന്യര്‍ക്ക് അണിയറയില്‍ ശബ്ദം കടം കൊടുത്തു ജീവിക്കുന്ന ഒരു കലാകാരിയെ കരുവാക്കിക്കൊണ്ട്, നോവലിസ്റ്റിവിടെ മൌനത്തിന്റെ സൌന്ദര്യശാസ്ത്രം എന്നു പറയാവുന്ന ഒന്നു രൂപപ്പെടുത്തുന്നു. വാക്കിന്റെ ശക്തിയും അസമര്‍ഥതയും , ഒപ്പം ഭാഷയ്‌ക്കപ്പുറമുള്ള ഏതോ മഹാനിശബ്‌ദതയുടെ അനുരണനങ്ങളും പരീക്ഷിക്കപ്പെടുന്ന പല ജീവിതസന്ധികളും ഇവിടെ ചുരുളഴിയുന്നുണ്ട്.
ഡോ വി രാജകൃഷ്‌ണന്റെ അവതാരികയില്‍ നിന്ന്.
Vakkukal, Novel by E Santhosh Kumar
Vakkukal, Novel by E Santhosh Kumar
Novel by E Santhosh Kumar
COPYRIGHTED MATERIAL

RELATED PAGES
» Other Novels
» E Santhosh Kumar

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger