Randu Sweedish Novelukal

മധുരം, സര്‍പ്പത്തിന്റെ വഴി
രണ്ട് സ്വീഡിഷ് നോവലുകള്‍
Two novels by Torgny Lindgren, one of Sweden's most revered and internationally successful authors. This novels are translated by Risio Raj.
DC Books, Kottayam
Pages: 196 Price: INR 100
HOW TO BUY THIS BOOK
പ്രമുഖ സ്വീഡിഷ് സാഹിത്യകാരന്‍ തോര്‍ഗ്നി ലിന്‍ഡ്ഗ്രെന്റെ രണ്ടു നോവലുകള്‍. ഇതില്‍ സര്‍പ്പത്തിന്റെ വഴി എന്ന നോവലാണ് സ്വീഡിഷ് സാഹിത്യത്തില്‍ ലിന്‍ഡ്ഗ്രെന്റെ സ്ഥാനം ഉറപ്പിച്ചത്.
ദൈവത്തോടുള്ള യൊഹാന്‍ യൊഹാന്‍സണ്ണിന്റെ സംഭാഷണമാണ് ഈ നോവല്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വടക്കന്‍ സ്വീഡനില്‍ നടക്കുന്ന കഥ. കച്ചവടക്കാരനായ ഒരു നാട്ടുപ്രമാണിക്ക് കൊടുത്തു തീര്‍ക്കാനുള്ള കടം യൊഹാന്റെ വീട്ടുകാര്‍ വീട്ടുന്നത് അവിടുത്തെ സ്ത്രീകളെ വിട്ടുകൊടുത്തുകൊണ്ടാണ്. യൊഹാന്റെ അമ്മ, സഹോദരി, ഭാര്യ ഇവരെല്ലാം ഈ ഇടപാടിന്റെ ഇരകളാണ്. ഹതാശനായ യൊഹാന്റെ ദൈവത്തോടുള്ള വിലാപത്തില്‍ നിന്നാണ് ഈ കഥ രൂപമെടുക്കുന്നത്.
പരസ്പരമുള്ള കടുത്ത വിദ്വേഷത്തിന്റെ കയ്പുമായി മരിച്ചു ജീവിക്കുന്ന രണ്ടു സഹോദരന്മാരുടെ കഥയാണ് മധുരം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME