Sanjayan Phalithangal

DC Books, Kottayam
Pages: 67 Price: INR 35.00
HOW TO BUY THIS BOOK
മാണിക്കോത്ത് രാമുണ്ണി നായര്‍. ജനനം: 1903 ജൂണ്‍ 13, മരണം: ക്ഷമിക്കണം, അദ്ദേഹത്തിനു മരണമില്ല! ഓ, ആളെ മനസ്സിലായില്ല, അല്ലേ? സഞ്‌ജയന്‍ എന്നു പറഞ്ഞാല്‍ ഒരു പക്ഷേ, പിടി കിട്ടിയേക്കും. വെറും നാല്പതു വര്‍ഷത്തെ ജീവിതം കൊണ്ട് നാലോ നാല്പതോ തലമുറയ്ക്ക് ഇരുന്നു ചിരിക്കാനുള്ള വക ഉണ്ടാക്കിയ പ്രതിഭാശാലിയാണ് അദ്ദേഹം. സഞ്ജയനു മരണമില്ല എന്നു പറയാനുള്ള കാരണം ഇതു മാത്രമല്ല; ഇക്കാലത്തെ ‘തമാശനിര്‍മാതാക്കള്‍’ പോലും സഞ്ജയന്റെ ഫലിതങ്ങള്‍ തെല്ലും മാറ്റമില്ലാതെ അടിച്ചു മാറ്റി സ്വന്തം പേരിലാക്കാന്‍ ഉത്സാഹം കാണിക്കുന്നതുകൊണ്ടു കൂടിയാണ്.
സഞ്ജയന്റെ പല രചനകളില്‍ നിന്നായി രവി പുലിയന്നൂര്‍ സമാഹരിച്ചിരിക്കുന്ന ഫലിതങ്ങളാണ് 101 സഞ്ജയന്‍ ഫലിതങ്ങള്‍. തമാശയുടെ ആ മഹാലോകത്തേക്കുള്ള ഒരു കൊച്ചു വാതിലാണിത്. ഒരു രസികന്‍ വാതില്‍!



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Humour
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME