Ente Katha

DC Books, Kottayam
Pages: 107 Price: INR 90.00
HOW TO BUY THIS BOOK
‘എന്റെ കഥ’ എന്ന പുസ്‌തകം എഴുതാനുണ്ടായ യഥാര്‍ഥ കാരണം മാധവിക്കുട്ടിയുടെ അക്കാലത്തെ കാശിനുള്ള ബുദ്‌ധിമുട്ടുതന്നെയായിരുന്നുവെന്ന് എം.പി നാരായണപിള്ള പറയുന്നു.
മറ്റൊരു കാരണം കൂടി ‘മൂന്നാം കണ്ണ് ‘ എന്ന പുസ്‌തകത്തില്‍ അദ്‌ദേഹം പറയുന്നുണ്ട്: “ മാധവിക്കുട്ടിക്ക് എന്തോ വലിയൊരസുഖം ബാധിച്ചു. താന്‍ മരിക്കാന്‍ പോകുകയാണെന്ന് അവര്‍ വിശ്വസിച്ചു. ബോംബേ ഹോസ്പിറ്റലില്‍ കിടക്കുമ്പോഴത്തെ മാനസികമായ ആ ഡിപ്രഷനെ തുടര്‍ന്ന് രണ്ടും കല്പിച്ച് കുറെയങ്ങെഴുതി. അതായിരുന്നു കുരുവിയുടെ ദു:ഖം. മരണത്തിനു മുമ്പ് മത്താപ്പൂ കത്തിക്കാനുള്ള നാലു വയസുള്ള കുട്ടിയുടെ മോഹം.
ആ എഴുത്ത് മലയാളത്തില്‍ മാത്രമല്ല, ഇന്ത്യയിലെയും ഏഷ്യയിലെയും ഒരു സെന്‍സേഷനായി മാറി. ഇത്രയും അറിഞ്ഞതിനു ശേഷം ഡി.സി. ബുക്ക്സ് ഇറക്കുന്ന ‘എന്റെ കഥ’ എന്ന പുസ്‌തകം വായനക്കാര്‍ ഒന്നുകൂടി വായിച്ചു നോക്കുക. ‘കുരുവിയുടെ ദു:ഖ‘ത്തിലെ എഴുത്തും തുടര്‍ന്നുള്ള അധ്യായങ്ങളിലെ എഴുത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും.”




COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME