Kumaranasante Notebookkukal

Study by Dr. M M Basheer
Lipi Publications, Kozhikode
Pages: 168 Price: INR 90
HOW TO BUY THIS BOOK
എഴുത്തുകാരുടെ നോട്ടുബുക്കുകളും അവയെക്കുറിച്ചുള്ള പഠനങ്ങളും പാശ്‌ചാത്യ സാഹിത്യത്തില്‍ ധാരാളമായി പ്രസിദ്ധപ്പെടുത്താറുണ്ട്. കീറ്റ്‌സ്, ഷെല്ലി, വേര്‍ഡ്‌സ്‌വര്‍ത്ത്, ദസ്‌തയോവസ്‌കി, ടോള്‍സ്‌റ്റോയി തുടങ്ങിയ എഴുത്തുകാരുടെ നോട്ടുബുക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളില്‍ ടാഗോറിന്റെ നോട്ടുബുക്കുകളെക്കുറിച്ചുള്ള പുലിന്‍ ബിഹാരി സെന്നിന്റെ ടാഗോര്‍ഗ്രന്ഥപഞ്ചി എന്ന ഗ്രന്ഥം മാത്രമേ ഉണ്ടായിട്ടുള്ളൂ.
പൊതുവേ നമ്മുടെ എഴുത്തുകാര്‍ വെട്ടിതിരുത്തലുകളുള്ള കയ്യെഴുത്തുപ്രതികള്‍ നശിപ്പിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നു വിരുദ്ധമായി കുമാരനാശാന്‍ താനുപയോഗിച്ച ബുക്കുകള്‍ ഭദ്രമായി സൂക്ഷിച്ചു വച്ചു. ഈ ബുക്കുകളും ഡയറിക്കുറിപ്പുകളും ഗവേഷണം ചെയ്‌ത് പ്രബന്ധം തയാറാക്കിയ ഡോ എം. എം ബഷീര്‍ അതു പുസ്തകരൂപത്തിലാക്കിയതാണിത്.
ആശാന്റെ അപ്രകാശിത കൃതികള്‍ കണ്ടെടുത്തു പ്രസിദ്‌ധപ്പെടുത്തി എന്നതാണ്‍ ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതില്‍ നിന്നുള്ള മൂന്നു പേജുകളാണു ചുവടെ കൊടുത്തിരിക്കുന്നത്. ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്താത്ത ആശാന്‍ കൃതികളും ആശാന്റെ കുറിപ്പുകളും ഇതോടൊപ്പമുണ്ട്.



COPYRIGHTED MATERIAL
RELATED PAGES
» Essay
» Kumaranasan Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME