SPiCE
 

William Logan's Malabar

Psychology book by Dr S Santhakumar
'Malabar' by William Logan, popularly known as ‘Malabar Manual', translated into Malayalam by T V Krishnan. Malabar Manual is an exhaustive work that offers descriptions and studies on the Malabar region of Kerala. The book came out in 1887, in two volumes.
Mathrubhumi Books Kozhikode
Hard Bound, Size: Crown 1/4
Pages: 434 Price: INR 450.00
HOW TO BUY THIS BOOK

പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാറിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീഴ്ത്തുന്ന കൊള്ളാവുന്ന ഒരു ചില്ലുവിളക്കാണ് വില്യം ലോഗന്‍ രചിച്ച ‘മലബാര്‍’. മലബാര്‍ മാന്വല്‍ എന്ന് ഇന്ന് അറിയപ്പെടുന്ന ഈ പുസ്തകം രചിക്കപ്പെടുന്നത് ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര പച്ച പിടിക്കാതിരുന്ന ഒരു കാലത്താണ്. എന്നാല്‍, വെറുമൊരു മാന്വല്‍ എന്നതിനപ്പുറത്ത് ഒരു ചരിത്രപുസ്തകത്തിനു വേണ്ട ചില ഗുണങ്ങളെങ്കിലും ‘മലബാറി’നു നല്‍കാന്‍ ലോഗനു കഴിഞ്ഞു. ചരിത്രപുസ്തകങ്ങളുടെ ഇടയില്‍ നിവര്‍ന്നു നില്‍ക്കാവുന്ന ഒരു സ്ഥാനം മലബാര്‍ മാന്വലിന് ഇന്നു നല്‍കപ്പെടുന്നതിനു കാരണവും മറ്റൊന്നല്ല. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രോവിന്‍സിന്റെ വിവിധ ജില്ലകളേക്കുറിച്ചുള്ള മാന്വലികള്‍ പലതും പുറത്തു വന്നിട്ടുണ്ടെങ്കിലും ലോഗന്റെ മലബാറിനുണ്ടായ പ്രസിദ്ധിയോ പ്രസക്തിയോ അവയ്ക്കൊന്നിനും ഇല്ല.

ഇത്തിരിയെങ്കിലും ചരിത്രതാല്പര്യമുള്ളവര്‍ക്ക് രസിച്ചു വായിക്കാവുന്ന പുസ്തകമാണ് ലോഗന്റെ ‘മലബാര്‍.’രണ്ടു ഭാഗങ്ങളായാണ് 1887-ല്‍ ഇതു പ്രസിദ്ധീകരിക്കപ്പെട്ടത്. മലബാറിന്റെ ചരിത്രം, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, ജനങ്ങള്‍, മതം, ജാതി, ആചാരസമ്പ്രദായങ്ങള്‍, ഭാഷ, സാഹിത്യം, വിദ്യാഭ്യാസം, കുടിയായ്‌മ, കാലാവസ്ഥ... എന്നിങ്ങനെ ലോഗന്റെ കണ്ണെത്താത്ത വിഷയങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ദീര്‍ഘമായ മൂന്നാം അധ്യായം മുഴുവന്‍ അദ്ദേഹം നീക്കി വച്ചിരിക്കുന്നത് മലബാറിന്റെ ചരിത്രത്തിനു വേണ്ടിയാണ്. അക്കാലത്തു ലഭ്യമായിരുന്ന രേഖകളും പുസ്തകങ്ങളും മലബാര്‍രചനയ്ക്ക് ലോഗന്‍ വിപുലമായി ഉപയോഗിച്ചിട്ടുണ്ട്.

ഇനി ‘മലബാറി’ല്‍ നിന്നുള്ള ചില ഭാഗങ്ങള്‍:
“അഭ്യസ്തവിദ്യരായ മലയാളികളില്‍ മാന്യരായവര്‍ പോലും പ്രായേണ ഫോട്ടോ എടുക്കുവാന്‍ വിസമ്മതിക്കുന്നവരാണ്. തങ്ങളുടെ ശത്രുക്കള്‍ ഫോട്ടോയുടെ കോപ്പി സമ്പാദിച്ചാലോ എന്നാണ് ഭയം. അങ്ങനെ കിട്ടുന്ന ഫോട്ടോയുടെ കണ്ണുകളും മറ്റ് അവയവ ഭാഗങ്ങളും സൂചി കുത്തിത്തുളയ്ക്കാനും ആഭിചാ‍രക്രിയകള്‍ കൊണ്ട് തങ്ങള്‍ക്കു കടുത്ത ക്ലേശങ്ങള്‍ വരുത്തി വയ്ക്കാനും ശത്രുക്കള്‍ക്കു കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.”

“കണ്ണേറുദോഷത്തെ മലയാളികള്‍ എത്ര ഗൌരവത്തോടെയാണ് മലയാളികള്‍ എടുക്കുന്നതെന്നതിന്നു നാട്ടിന്റെ ഏതു ഭാഗത്ത് എങ്ങോട്ടു തിരിഞ്ഞാലും കാണുന്ന നോക്കുകുത്തികള്‍ തെളിവാണ്. ഒരു വീടോ കടയോ നിര്‍മിക്കുന്ന സ്ഥലത്ത് സഭ്യത തൊട്ടുതെറിച്ചിട്ടില്ലാത്ത അശ്ലീല ബീഭത്സ രൂപങ്ങള്‍ വൈക്കോലൊഇ കെട്ടി കമ്പു നാട്ടി പ്രദര്‍ശിപ്പിച്ചിരിക്കും. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ക്കു കണ്ണേറു കൊള്ളാതെ, ദൃഷ്ടിദോഷമുള്ള യാത്രക്കാരുടെ ശ്രദ്ധ തിരിച്ചു വിടാനാണ് നോക്കുകുത്തി... ദുര്‍നിമിത്തങ്ങള്‍ ഒഴിവാക്കാനുള്ള ഈ വ്യഗ്രത ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല, മുസ്‌ലിംകള്‍ക്കിടയിലും, എന്തിന് ഒരു പരിധിയോളം യൂറോപ്യന്‍‌മാര്‍ക്കിടയില്‍പ്പോലും കാണാന്‍ കഴിയും. ”

(ലോഗന്‍ മലബാറിലെ മഴയേക്കുറിച്ച് എഴുതിയ വളരെ കൌതുകകരമായ ഭാഗം ഇവിടെ വായിക്കാം; ഇംഗ്ലീഷില്‍.)

പത്രപ്രവര്‍ത്തകനായിരുന്ന ടി വി കൃഷ്ണനാണ് മലബാര്‍ മാന്വല്‍ മലയാളത്തിലാക്കിയിരിക്കുന്നത്.

RELATED PAGES
» Malabar Manual @ Rain Raga
» Other History Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger