Kadalmuthu

ഒരു മത്സ്യത്തൊഴിലാളിയുടെ കടലനുഭവങ്ങള്‍
Memoirs by A Andrews
DC Books, Kottayam
Pages: 111 Price: INR 55
HOW TO BUY THIS BOOK
കൊല്ലം കടലോരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളിയായ എ ആന്‍ഡ്രൂസിന്റെ മത്സ്യബന്ധനാനുഭവങ്ങള്‍ അഥവാ കടലിന്റെ കഥയാണ് ഈ പുസ്‌തകം.
പതിനഞ്ചാം വയസിലാണ് ആന്‍ഡ്രൂസ് കടലില്‍ പോയി തുടങ്ങുന്നത്. ഏകദേശം 40 വര്‍ഷത്തോളം തുടര്‍ച്ചയായി കടലില്‍ പോയിരുന്നു. ദിവസം പതിനെട്ടും ഇരുപതും മണിക്കൂര്‍ കടലിലായിരിക്കും. ഉള്‍ക്കടലിലെ പാരുകളില്‍ ചൂണ്ടയെറിഞ്ഞ് വലിയ മീനുകളെ കാത്തിരുന്ന ഈ 40 വര്‍ഷക്കാലമാണ് കടലിനെക്കുറിച്ചു പഠിക്കാന്‍ ആന്‍ഡ്രൂസിനെ പ്രാപ്‌തനാക്കിയത്. കടലിനെയും അതിലെ ജീവജാലങ്ങളെയും ആന്‍ഡ്രൂസ് സസൂക്ഷ്‌മം നിരീക്ഷിച്ചു. ദിവസേന ഡയറിക്കുറിപ്പുകള്‍ എഴുതി. പരമ്പരാഗത മത്സ്യബന്ധന രീതികളും അവയുടെ മേന്മകളും എഴുതിവച്ചു. കടല്‍മുത്ത് എന്ന പുസ്‌തകമായി ഈ കുറിപ്പുകള്‍ മാറി. പുസ്‌തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വന്നതോടെ ആന്‍ഡ്രൂസ് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയനായി. നാഷണല്‍ ജ്യോഗ്രഫിക് ചാനലും ബി.ബി.സിയും ആന്‍ഡ്രൂസിനെ കുറിച്ചു ഡോക്യുമെന്ററികള്‍ സംപ്രേഷണം ചെയ്‌തു.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Memoir
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME