SPiCE
 

Jeevante Vakkukal

Poems by Arya Gopi
Poems by Arya Gopi
DC Books, Kottayam
Pages: 59 Price: INR 35.00
HOW TO BUY THIS BOOK

ജീവന്റെ വാക്കുകള്‍, ലിപി, സ്വപ്‌നങ്ങള്‍, മഴപ്പാറ്റകള്‍, ചാരം എന്നിങ്ങനെ നാല്പതു കവിതകള്‍. ആര്യാഗോപിയുടെ ആദ്യ കവിതാസമാഹാരം.
ശേഷം
തീമഴപ്പെയ്‌ത്തിനു ശേഷം
വസന്തം തിരികെവരും
വറുതിയുടെ കൊടുംവേനല്‍ കഴിഞ്ഞ്
മഴക്കൂണുകള്‍ പൊട്ടിമുളയ്‌ക്കും
പ്രളയകൊടുങ്കാറ്റ് വീശുമ്പോഴും
അണയാത്ത തിരികള്‍
ഞാന്‍ നെഞ്ചില്‍ കൊണ്ടുനടക്കും.
മഞ്ഞുകാലത്തിന്റെ
മൂടുപടമഴിച്ച്
പച്ചിലകള്‍
ആനന്ദനൃത്തം ചവിട്ടുമ്പോള്‍
എന്റെ പാദസരങ്ങള്‍
ഞാനവര്‍ക്കു
ദാനം കൊടുക്കും.

RELATED PAGES:
» Poems

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger