Sathabhishekam

DC Books, Kottayam
Pages: 63 Price: INR 35
HOW TO BUY THIS BOOK
ഒരു മാസത്തിനുള്ളില്‍ 25,000-ത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ നാടകത്തിന്റെ പതിനൊന്നാമതു പതിപ്പ്. ദുശാഠ്യക്കാരനായ കാരണവര്‍ കിട്ടുമ്മാന്‍, കാരണവരുടെ സ്വാര്‍ഥമതിയായ ഭാര്യ ഭരണാക്ഷിയമ്മ, മന്ദബുദ്ധിയായ വളര്‍ത്തുമകന്‍ കിങ്ങിണിക്കുട്ടന്‍, പുകഴ്‌ത്തിയും ഏഷണി പറഞ്ഞും സ്വന്തം കാര്യം നേടുന്ന അനുയായികള്‍. ഇവരുടെ കുതന്ത്രങ്ങള്‍ മൂലം തകര്‍ന്നടിയുന്ന ഒരു തറവാടിന്റെ കഥയാണ് ശതാഭിഷേകം.
ആകാശവാണിയുടെ തിരുവനന്തപുരം നിലയം ഈ നാടകം പ്രക്ഷേപണം ചെയ്‌തതോടെ വിവാദങ്ങള്‍ക്കു തുടക്കമായി. ഇതിലെ കഥാപാത്രങ്ങളുമായി ചിലര്‍ക്കു സാമ്യമുണ്ടെന്നും അവരെ ആക്ഷേപിക്കാന്‍ എഴുതിയതാണെന്നുമായിരുന്നു ആരോപണം. എന്തായാലും അഴിമതിയും സ്വാര്‍ഥതയും നിറഞ്ഞ പുതിയ കാലഘട്ടത്തെ ഹാസ്യരൂപേണ വിമര്‍ശിക്കുന്നതില്‍ രമേശന്‍ നായര്‍ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Drama
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME