Karnataka Sangeetha Malika

501 പ്രസിദ്‌ധ കൃതികള്‍ സാരാംശസഹിതം
An anthology of 501 Carnatic music kritis of 51 well-known composers in eight Indian languages with the text of the kritis and their meaning in Malayalam by A D Madhavan
DC Books, Kottayam
Pages: 267 Price: INR 150
HOW TO BUY THIS BOOK
ഭാരതത്തിലെ 51 പ്രസിദ്ധ വാഗേയകാരന്മാര്‍ 8 ഭാഷകളില്‍ ( സംസ്‌കൃതം, മണിപ്രവാളം, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ഗുജറാത്തി) രചിച്ച കര്‍ണാടകസംഗീതകൃതികളുടെ സമാഹാരം. ഓരോ രചനയുടെയും കര്‍ത്താവ്, രാഗം, താളം, ഭാഷ, രാഗസ്വരവിധാനം എന്നീ വിവരങ്ങള്‍ക്കു പുറമേ അവയുടെ അര്‍ഥവും കൊടുത്തിരിക്കുന്നു. കര്‍ണാടക സംഗീത പ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉത്തമ റഫറന്‍സ് ഗ്രന്ഥം.
EXCERPTS
കരുണ ചെയ്‌വാന്‍
രാഗം: ശ്രീരാഗം - താളം : ആദി
വാഗേയകാരന്‍: ഇരയിമ്മന്‍ തമ്പി- ഭാഷ: മലയാളം
ആരോ: സ രി2 മ1 പ നി2 സ - അവരോ: സ നി2 പ ധ2 നി2 പ മ1 രി2 ഗ2 രി2 സ
22 ഖരഹരപ്രിയ ജന്യം
പല്ലവി
കരുണ ചെയ്‌വാനെന്തു താമസം കൃഷ്‌ണാ!
കഴലിണ കൈതൊഴുന്നേന്‍
അനുപല്ലവി
ശരണാഗതന്മാര്‍ക്കിഷ്‌ടവരദാനംചെയ്‌തുചെമ്മേ
ഗുരുവായൂപുരംതന്നില്‍
മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ)
ചരണം
ഉരുതരഭവസിന്ധൌ ദുരിതസഞ്ചയമാകും
തിരതന്നില്‍ മരുവുന്ന നരതതിക്കവലംബം
മരതകമണിവര്‍ണന്‍ ഹരിതന്നെയെന്നും തവ
ചരിതവര്‍ണനങ്ങളില്‍ സകലമുനികള്‍
പറവതറിവനധുനാ (കരുണാ)
സാരാംശം:
കൃഷ്‌ണാ ! ഞാന്‍ അവിടത്തെ കാലടികളെ വണങ്ങുന്നു. ആശ്രയമപേക്ഷിച്ചുവരുന്നവര്‍ക്കെല്ലാം ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുത്തുകൊണ്ട് , ഗുരുവായൂരില്‍ വാഴുന്ന ഭഗവാനേ, ഏവരുടെയും കഷ്‌ടപ്പാടുകള്‍ മാറ്റാന്‍ കഴിവുള്ള നിന്തിരുവടി എന്നില്‍ കരുണ ചൊരിയാനെന്താണിത്ര താമസം? ‘വല്ലാത്തൊരീഭവ സാഗരത്തില്‍ കഷ്‌ടതകളാകുന്ന തിരമാലക്കൂട്ടങ്ങളില്‍ മുങ്ങിയും പൊങ്ങിയും കഴിഞ്ഞു കൂടുന്ന ജനങ്ങള്‍ക്ക് , ഒരേയൊരാശ്രയം മരതകമണിവര്‍ണന്‍ മാത്രമാണ് ’ എന്ന വസ്‌തുത, അവിടത്തയുടെ കഥകള്‍ വര്‍ണിക്കുന്ന സന്ദര്‍ഭങ്ങളില്‍ , മുനിമാരെല്ലാം പറഞ്ഞ് അടിയന്‍ കേട്ടിട്ടുണ്ട്.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Music Books
» A D Madhavan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME