Ayyappa Panikkar Jeevitharekha

Essays on Ayyappa Panikkar edited by Priyadas G Mangalath and Dr M N Rajan
DC Books, Kottayam
Pages: 127 Price: INR 65
HOW TO BUY THIS BOOK
കവി, നിരൂപകന്‍, വിവര്‍ത്തകന്‍, അധ്യാപകന്‍, എഡിറ്റര്‍, ഗവേഷകന്‍ - ഇങ്ങനെ പല മട്ടില്‍ മലയാളമാകെ നിറഞ്ഞു നിന്ന ഡോ. കെ. അയ്യപ്പപ്പണിക്കരെ ഓര്‍ക്കുകയാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനോ ചിന്തിക്കാനോ ഒക്കെ അവസരം ലഭിച്ച ചിലര്‍. അയ്യപ്പപ്പണിക്കരുടെ വിമര്‍ശനകലയേക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ നീണ്ട ലേഖനമാണ് ഈ പുസ്തകത്തിന്റെ കാതല്‍ എന്നു പറയാം. കിളിമാനൂര്‍ രമാകാന്തന്‍, ബി ഡി ദത്തന്‍ തുടങ്ങിയവരും ലേഖകരുടെ നിരയിലുണ്ട്. എന്നാല്‍, ഡോ. അയ്യപ്പപ്പണിക്കരേക്കുറിച്ചുള്ള ഒരു പുസ്തകം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തോന്നുന്ന ഒരു നിലവാരം ഈ പുസ്തകത്തിനില്ല. ഇംഗ്ലീഷിലുള്ള ലേഖനങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യാന്‍ പോലും എഡിറ്റര്‍മാര്‍ ശ്രമിച്ചിട്ടില്ല എന്നു പറയുമ്പോള്‍ ഏറെക്കുറെ കാര്യങ്ങള്‍ വ്യക്തമാകുമല്ലോ!



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Life Sketches
» Ayyappa Panikkar Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME