SPiCE
 

Vyazhavattasmaranakal

Katha Ithu Vare by D Babu Paul
Memoirs by B Kalyani Amma, wife of Swadeshabhimani Ramakrishna Pillai
DC Books, Kottayam
Pages: 79 Price: INR 40
HOW TO BUY THIS BOOK

അഴിമതിക്കും അസ്വാതന്ത്ര്യത്തിനും എതിരേ പോരാടിയ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ കുറിച്ച് അറിയാത്തവരില്ല. എന്നാല്‍ രാജ്യഭ്രഷ്‌ടനായ ഈ ദേശാഭിമാനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളും വിഷമതകളും അറിയുന്നവര്‍ ചുരുക്കമാണ്. ഒരു വ്യാഴവട്ടം മാത്രം നീണ്ടു നിന്ന തങ്ങളുടെ ദാമ്പത്യജീവിതത്തെ കുറിച്ചുള്ള സ്‌മരണകള്‍ പങ്കിടുകയാണ് കല്യാണിയമ്മ ഈ പുസ്‌തകത്തിലൂടെ.

ദാമ്പത്യാവസാനത്തില്‍ ശേഷിക്കുന്ന ആള്‍ ദാമ്പത്യജീവിതത്തെ കുറിച്ചുള്ള ഒരു വിവരണം പ്രസിദ്‌ധീകരിക്കണമെന്ന് ഭര്‍ത്താവിന്റെ ഹിതത്തെ മാനിച്ചാണ് കല്യാണിയമ്മ ഈ പുസ്‌തകം എഴുതിയത്. ഇതിനകം അനേകം പതിപ്പുകള്‍ ഇറങ്ങിയ ‘വ്യാഴവട്ടസ്‌മരണകള്‍’ നിസാരകാര്യങ്ങളില്‍ ആകുലരാകുകയും ജീവിതം പോലും അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു പാഠമാണ്. കാരണം അത്രയേറെ ദുരന്താനുഭവങ്ങളിലൂടെയാണ് ഈ കൊച്ചു കുടുംബം മുന്നോട്ടു പോകുന്നത്. രാമകൃഷ്‌ണപിള്ളയുടെ ഒരു സംക്ഷിപ്‌ത ജീവചരിത്രവും ഈ പുസ്‌തകത്തിലുണ്ട്.
Memoirs  by B Kalyani Amma, wife of Swadeshabhimani Ramakrishna Pillai
Vyazhavattasmaranakal
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger