Bobanum Molliyum
Best of 'Bobanum Molliyum', the most popular Malayalam cartoon series by Toms (V T Thomas) in a single book; with a forward by the cartoonist himself.
Toms Publications, Kottayam
Pages: 400 Price: INR 500.00 (Hard Bound, Demi 1/4)
HOW TO BUY THIS BOOK
വായന ശീലമുള്ള ഏതു മലയാളിക്കും ചിരപരിചിതരാണ് ബോബനും മോളിയും. സ്വന്തം മക്കളുടെ എന്ന പോലെ അവരുടെ കുറുമ്പുകള്‍ പറഞ്ഞു രസിക്കുന്ന മുതിര്‍ന്നവര്‍ ധാരാളമുണ്ട്. കാരണം കഴിഞ്ഞ അമ്പതു വര്‍ഷമായി അവര്‍ നമ്മോടൊപ്പമുണ്ട്. കൂട്ടിന് അവരുടെ കാല്‍ക്കാശിനു ഗതിയില്ലാത്ത അപ്പനും (വക്കീല്‍) അമ്മയും അപ്പി ഹിപ്പിയും മൊട്ടയും ചേട്ടനും (പഞ്ചായത്ത് പ്രസിഡന്റ്) ചേട്ടത്തിയും മറ്റും.
ചിരി മാത്രമല്ല ബോബനും മോളിയും നമുക്ക് സമ്മാനിക്കുന്നത്. അമ്പതു വര്‍ഷക്കാലത്തെ കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ കുറിച്ചുള്ള ഒരു വ്യക്‍തമായ ചിത്രം കൂടിയാണ്. അന്നത്തെ വളരെ ലളിതമായ ജീവിത സാഹചര്യങ്ങള്‍, ചട്ടയും മുണ്ടും ധരിച്ച യുവതികള്‍, ഏത്തപ്പഴം കുലയോടെ കട്ടുതിന്നുന്ന കുട്ടികള്‍, മുറ്റത്തെ ‘മാടം’ അങ്ങനെ ഒട്ടേറെ കൌതുകങ്ങള്‍ ഈ കാര്‍ട്ടൂണുകള്‍ പുതിയ തലമുറയ്‌ക്ക് സമ്മാനിക്കുന്നുണ്ട്. ബോബന്‍-മോളി കാര്‍ട്ടൂണുകളുടെ അമ്പതാം ജന്മദിനസ്‌മാരകമായി ഈ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. എത്ര തവണ വായിച്ചാലും മടുക്കില്ല ഈ കാര്‍ട്ടൂണുകള്‍.
COPYRIGHTED MATERIAL
RELATED PAGES
» Humour
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME