Nagnanari

The Naked Woman, study by famous zoologist and ethologist Dr. Desmond Morris translated into Malayalam by K Kunhikrishnan
Mathrubhumi Books Kozhikode.
Pages: 252 Price: INR 195
HOW TO BUY THIS BOOK
ഡോ. ഡെസ്‌മണ്ട് മോറിസിന്റെ പ്രസിദ്ധകൃതികളിലൊന്നായ The Naked Woman-ന്റെ മലയാള വിവര്‍ത്തനം. സ്‌ത്രീ ശരീരത്തിന്റെ ജൈവശാസ്‌ത്രപരമായ പ്രത്യേകതകളും സങ്കീര്‍ണതകളും വിവരിക്കുന്ന പുസ്തകമാണിത്. ഇന്നത്തെ സ്ത്രീ ഒരു അസാധാരണ ജീവിയാണെന്ന് ഡോ. മോറിസ് പറയുന്നു. പരിണാമപ്രക്രിയയില്‍ സ്ത്രീശരീരം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. മറ്റു പല വാനരന്മാരുടെയും സ്ത്രൈണഘടകങ്ങള്‍ മനുഷ്യസ്ത്രീകള്‍, ആണ്‍ശരീരത്തെക്കാള്‍, പരിണാമത്തിന്റെ വഴിയില്‍ ഉപേക്ഷിച്ചു. ഈ മാറ്റങ്ങളെ സൂക്ഷ്‌മമായി അദ്ദേഹം നഗ്നനാരിയില്‍ വിശദീകരിക്കുന്നു. മുടി മുതല്‍ കാല്‍പാദം വരെ ശരീരത്തിന്റെ ഓരോ ഭാഗവും ഓരോരോ അധ്യായങ്ങളിലായി വിശകലനം ചെയ്യപ്പെടുന്നു.
നരവംശ ശാസ്‌ത്രജ്ഞന്‍, ജന്തുശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണ് ഇംഗ്ലീഷുകാരനായ ഡോ. മോറിസ്. അറിയപ്പെടുന്ന ചിത്രകാരനുമാണ് അദ്ദേഹം.



COPYRIGHTED MATERIAL
RELATED PAGES
» Essays
» Dr. Desmond Morris
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME